പണിമുടക്കിനിടെ കട തുറന്നു; കൊയിലാണ്ടിയില്‍ വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി സമരാനുകൂലികള്‍

പണിമുടക്കിനിടെ കട തുറന്നു; കൊയിലാണ്ടിയില്‍ വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി സമരാനുകൂലികള്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊതു പണിമുടക്കിനിടെ കട തുറന്ന വ്യാപാരിക്കെതിരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി ശ്രീധരന് നേരെയാണ് സമരാനുകൂലികള്‍ അക്രമം നടത്തിയത്. ശ്രീധരന്റെ ദേഹത്ത് സമരാനുകൂലികള്‍ നായ്ക്കുരണ പൊടി വിതറുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. വ്യാപാരിയ്ക്ക് നേരെ നടത്തിയ മര്‍ദ്ദനവും നായ്ക്കുരണ പ്രയോഗവും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും തുറക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കണമെന്ന കോടതി വിധികള്‍ ഉണ്ടായിട്ടും വ്യാപാര സ്ഥാപനങ്ങള്‍ക്ക് പൊലിസ് സംരക്ഷണം ലഭിക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്.

ആക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം. അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി വി സുനില്‍കുമാര്‍, ട്രഷറര്‍ എ.വി.എം കബീര്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.