സേലം: അധ്വാനിച്ചുണ്ടാക്കിയ പണത്തിന് ബൈക്ക് വാങ്ങുകയെന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇതിനായി ഒരു രൂപ തുട്ടുകള്‍ കൂട്ടിവച്ച് അതുമായി ഷോറൂമിലെത്തിയാലോ. അങ്ങനെയൊരു സംഭവമാണ് തമിഴ്‌നാട്ടിലെ സേലത്ത് നടന്നത്. ഭൂപതി എന്ന ഇരുപത്തൊമ്പതുകാരനാണ് 2.6 ലക്ഷം രൂപയുടെ ചില്ലറകളുമായി ബൈക്ക് വാങ്ങാനെത്തിയത്.
ആദ്യം ഈ നാണയത്തുട്ടുകള്‍ വാങ്ങാന്‍ ഷോ റൂം മാനേജര്‍ മടിച്ചെങ്കിലും പിന്നീട് ഭൂപതിയുടെ സ്വപ്നം നിറവേറ്റാന്‍ സമ്മതിക്കുകയായിരുന്നു. നാല് ഷോറൂം ജീവനക്കാരും ഭൂപതിയുടെ കൂട്ടുകാരും ചേര്‍ന്നാണ് ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്തിയത്. വാനില്‍ കൊണ്ടു വന്ന ചില്ലറകള്‍ ഉന്തുവണ്ടിയില്‍ കയറ്റിയാണ് ഷോറൂമിനകത്ത് എത്തിച്ചത്.
മൂന്ന് വര്‍ഷം മുമ്പാണ് ബൈക്ക് വാങ്ങുകയെന്ന ആഗ്രഹം ഉദിച്ചതെന്ന് ഭൂപതി പറയുന്നു. ഒരു രൂപയുടെ നാണയങ്ങള്‍ കൂട്ടിവച്ച് ബൈക്ക് വാങ്ങാമെന്ന് തീരുമാനിച്ചതോടെ തനിക്ക് കിട്ടിയ നോട്ടുകള്‍ അമ്പലങ്ങളിലും, ചായക്കടയിലും കൊടുത്ത് ഒരു രൂപ നാണയങ്ങളാക്കി മാറ്റുകയായിരുന്നു. സേലത്ത് കംപ്യൂട്ടര്‍ സെന്ററിലെ ജോലിക്കാരനാണ് ഭൂപതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.