ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

4.26 ലക്ഷം വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. മാര്‍ച്ച്‌ 31നാണ് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷ മാര്‍ച്ച്‌ 30നും. മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 19 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. ഐപി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ 10 വരേയും.

2962 പരീക്ഷ സെന്ററുകളാണ് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഉണ്ടാവുക. മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 26 വരെയാണ് പ്ലസ് ടു പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് മൂന്ന് മുതല്‍. 2005 പരീക്ഷ സെന്ററുകളാണ് പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.