യുഎഇയില്‍ 10 വർഷത്തെ വിസയായ ഗോള്‍ഡന്‍ വിസ കൂടുതല്‍ തൊഴില്‍മേഖലകളിലുളളവർക്ക് നല്‍കാന്‍ തീരുമാനമായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പിഎച്ച്ഡി നേടിയവർ, തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ എഞ്ചിനീയമാർ, ഡോക്ടർമാർ എന്നിവർക്ക് കൂടി ഇനി ഗോള്‍ഡന്‍ വിസ ലഭ്യമാകും. അംഗീകൃത സർവകലാശാലകളിൽനിന്ന് 3.8-ൽ കൂടുതൽ സ്കോർ നേടുന്നവർക്കും ഇത്തരം വിസ ലഭിക്കും.ആർട്ടിഫിഷൽ ഇന്റലിജൻസ്, ബിഗ് ഡേറ്റാ ആൻഡ് വൈറസ് എപ്പിഡമിയോളജി എന്നീ രംഗങ്ങളിൽ ബിരുദമുള്ള വിദഗ്ധർക്കും ഗോൾഡൻ വിസ ലഭിക്കുമെന്ന് ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റില്‍ പറയുന്നു.2019 മേയിലാണ് യു.എ.ഇ. ഗോൾഡൻ വിസ ആരംഭിക്കുന്നത്. ഇതിനകം തന്നെ നിരവധി നിക്ഷേപകർക്കും ബിസിനസുകാർക്കും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ച് കഴിഞ്ഞു. കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത് വികസനത്തിന് മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തല്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.