ഷാർജ: റമദാനില്‍ പളളികളോട് ചേർന്നുളള മേഖലകളിലെ സൗജന്യ പാര്‍ക്കിങ് സമയം പ്രഖ്യാപിച്ചു. തറാവീഹ് പ്രാർത്ഥനാ സമയത്ത് മാത്രമാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുളളത്. മറ്റിടങ്ങളില്‍ രാവിലെ 8 മണിമുതല്‍ രാത്രി 12 വരെ പാര്‍ക്കിങ് ഫീസ് ഈടാക്കും.
മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പാർക്ക് ചെയ്യുക, ഇരട്ട പാര്‍ക്കിങ് എന്നിങ്ങനെയുളള നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
ഇഫ്താർ ടെന്‍റുകള്‍ക്കും അനുമതി
എമിറേറ്റില്‍ ഇത്തവണ ഇഫ്താർ ടെന്‍റുകള്‍ അനുവദിച്ചു. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വർഷമായി ഇഫ്താർ ടെന്‍റുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കി വേണം ടെന്‍റുകള്‍ സ്ഥാപിക്കാനെന്ന് നിർദ്ദേശമുണ്ട്. ഒരുമീറ്ററെങ്കിലും അകലം ഉറപ്പാക്കണം.
ഇഫ്താർ പലഹാരങ്ങള്‍ പ്രദർശിപ്പിക്കുന്നതിനും പുതിയ മാർഗ്ഗനിർദ്ദേശമുണ്ട്. ബേക്കറികളും കഫറ്റീരിയകളും ഷാർജ മുനിസിപ്പാലിറ്റിയില്‍ നിന്നും അനുമതി വാങ്ങിയിരിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.