ലുലുമാളിന് മുന്നില്‍ കുത്തിയിരുന്ന് സമരക്കാര്‍; ജോലിക്കു വന്ന ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞു, സംഘര്‍ഷം

ലുലുമാളിന് മുന്നില്‍ കുത്തിയിരുന്ന് സമരക്കാര്‍; ജോലിക്കു വന്ന ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞു, സംഘര്‍ഷം

കൊച്ചി: പണിമുടക്കിന്റെ രണ്ടാംദിവസം കൂടുതല്‍ കടകള്‍ തുറന്നതോടെ നഗരം സജീവമായി. ഇന്നലെ ഉച്ചയോടെ തുറന്ന ഇടപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലുലുമാളിലേക്ക് ഇന്ന് സമരക്കാര്‍ മാര്‍ച്ച് നടത്തി. ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ ജീവനക്കാരെ അകത്തേക്ക് കടത്തിവിടുന്നില്ല. പണിമുടക്കില്‍ നിന്നും ലുലുമാളിനെ മാത്രം ഒഴിവാക്കിയത് വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

കൊച്ചിയില്‍ ബ്രോഡ്‌വേയില്‍ ഉള്‍പ്പെടെ ഇന്ന് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ഓഫീസുകളിലും കൂടുതല്‍ ജീവനക്കാരെത്തിയിട്ടുണ്ട്. നിരത്തുകളില്‍ കൂടുതല്‍ വാഹനങ്ങളും ഓടുന്നുണ്ട്. കൂടുതല്‍ പോലീസ് ഗതാഗതം നിയന്ത്രിക്കാനെത്തിയതോടെ കാര്യമായ പ്രതിഷേധമില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കൂടുതലായി എത്തിയിട്ടുണ്ട്.

കേരളത്തില്‍ മാത്രം ജനജീവിതം ദുസഹമാക്കിയ പണിമുടക്കിനെതിരേ ജനവികാരം ശക്തമാണ്. കടകളടപ്പിക്കാന്‍ എത്തുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് തടയുന്ന സംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയോടെ കൂടുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.