കെ റെയിൽ; അതിര്‍ത്തി കല്ലിട്ട ഭൂമി ഈട് വച്ചുള്ള വായ്പകള്‍ നിഷേധിക്കരുതെന്ന് ധനമന്ത്രി

കെ റെയിൽ; അതിര്‍ത്തി കല്ലിട്ട ഭൂമി ഈട് വച്ചുള്ള വായ്പകള്‍ നിഷേധിക്കരുതെന്ന് ധനമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഭാഗമായി അതിര്‍ത്തി കല്ലിട്ട ഭൂമി ഈട് വച്ചുള്ള വായ്പകള്‍ തടയരുതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കുറ്റി തറച്ച സ്ഥലം കാണിച്ചാല്‍ ലോണ്‍ കിട്ടുമെന്നും അതുകൊണ്ട് ബാങ്കുകള്‍ വെറുതെ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

'സില്‍വര്‍ ലൈനിനായി കെ റെയില്‍ എന്നെഴുതിയ അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച്‌ വായ്പയെടുക്കാന്‍ തടസമില്ല. ലോണ്‍ നല്‍കാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുത്. ബാങ്കേഴ്സ് സമിതിയുമായി വിഷയം ചര്‍ച്ചചെയ്യും', കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു

അതേസമയം, വായ്പ നിഷേധിച്ചാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷവും ജനങ്ങളുടെ മനസില്‍ തീകോരിയിടുകയാണെന്നും എന്ത് സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.