പൊതു പണിമുടക്ക്: കൊച്ചിയിലെ കടകള്‍ തുറന്ന് വ്യാപാരികള്‍; സിനിമ തിയേറ്ററുകളിലും മാളുകളിലും പതിവ് തിരക്ക്

പൊതു പണിമുടക്ക്: കൊച്ചിയിലെ കടകള്‍ തുറന്ന് വ്യാപാരികള്‍; സിനിമ തിയേറ്ററുകളിലും മാളുകളിലും പതിവ് തിരക്ക്

കൊച്ചി: പൊതു പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളും കടകളും തുറന്ന് പ്രവര്‍ത്തിപ്പിച്ച് കച്ചവടക്കാര്‍. ബ്രോഡ്‌വേയില്‍ രാവിലെ പത്തു മണിയോടെ 40 ശതമാനം കടകളും തുറന്നു. പെന്റാ മേനകയിലും കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. 

സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിലെ സിനിമാ തിയേറ്ററുകളും ലുലു ഉള്‍പ്പെടെയുള്ള മാളുകളും തുറന്നു. കൊച്ചിയില്‍ കടകള്‍ തുറക്കുന്നതിനെതിരെ സമരാനുകൂലികളില്‍ നിന്നു കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല.

അതേസമയം രാവിലെ ജോലിക്കെത്തിയ ബിപിസിഎല്‍ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. ഇവരെ കൊണ്ടു വന്ന വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ഇവിടെ ജീവനക്കാര്‍ പണിമുടക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു.

എന്നാല്‍ എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകള്‍ അടഞ്ഞു കിടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.