ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാംവട്ടവും അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. ആഭ്യന്തരം ഉള്‍പ്പെടെ പ്രധാനപ്പെട്ട 34 വകുപ്പുകള്‍ യോഗി തന്നെയാകും കൈകാര്യം ചെയ്യുക.
ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയ്ക്ക് ആറ് വകുപ്പുകളാണ് നല്‍കിയത്. ഗ്രാമവികസനം, റൂറല്‍ എഞ്ചിനീയറിങ്, ഭക്ഷ്യ സംസ്‌കരണം, വിനോദ നികുതി, പബ്ലിക് എന്റര്‍പ്രൈസസ്, ദേശീയോദ്ഗ്രഥനം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുക.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയ്ക്ക് പൊതുമരാമത്ത് വകുപ്പ് ലഭിച്ചു. രാഹുല്‍ ബ്രിഗേഡില്‍ പ്രധാനിയായിരുന്ന ജിതിന്‍ ജി 23 വിമത ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. യോഗി മന്ത്രിസഭയിലെ ഏക മുസ്ലിമായ ഡാനിഷ് ആസാദ് അന്‍സാരിക്ക് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്.
മറ്റൊരു ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പഥകിന് മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളാണ് നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സുരേഷ് ഖന്നക്ക് തന്നെയാണ് ധനകാര്യവകുപ്പ് നല്‍കിയിരിക്കുന്നത്. ബേബി റാണി മൗര്യയാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.