ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വകാര്യഭാഗത്ത് ഒളിപ്പിച്ചു സ്വര്‍ണം കടത്തല്‍; കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വകാര്യഭാഗത്ത് ഒളിപ്പിച്ചു സ്വര്‍ണം കടത്തല്‍; കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വകാര്യഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. സൗദിയില്‍ നിന്നെത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 962 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസവും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് വന്‍ സ്വര്‍ണവേട്ട നടത്തിയിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേരാണ് അന്ന് പിടിയിലായത്.

തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശി അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. യൂസഫില്‍ നിന്നും 966 ഗ്രാം, മുനീറില്‍ നിന്നും 643 ഗ്രാം, ബഷീറില്‍ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണം കണ്ടെത്തിയത്.

ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.