ന്യൂഡല്‍ഹി: ബിജെപിക്കെതിരേ പ്രതിപക്ഷത്തെ ഒരുമിച്ച് ചേര്‍ക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രമം. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച മമത പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. പ്രതിപക്ഷത്തെ നയിക്കാന്‍ താന്‍ തയാറാണെന്ന സന്ദേശമാണ് മമത നല്‍കിയത്.
ഡല്‍ഹി സ്പെഷ്യല്‍ പോലീസ് ബില്‍, സിവിസി ബില്‍ എന്നിവ ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതിനെയെല്ലാം ചെറുക്കേണ്ട സമയമായെന്ന് മമത കത്തില്‍ പറയുന്നു. ഫെഡറലിസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് എല്ലാ പരിശോധനകളില്‍ നിന്നും സംരക്ഷണം നല്‍കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മമതയുടെ പുതിയ നീക്കം. അതേസമയം മമതയുടെ കത്തിനോട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. ബംഗാളില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന കൂട്ടക്കൊലയുടെ പേരില്‍ മമത സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.