ജനത്തിന് ഇരുട്ടടിയായി ഇന്ധന വില വര്‍ധനവ്; ബുധനാഴ്ച്ചയും കൂടും 88 പൈസ

ജനത്തിന് ഇരുട്ടടിയായി ഇന്ധന വില വര്‍ധനവ്; ബുധനാഴ്ച്ചയും കൂടും 88 പൈസ

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ ബുധനാഴ്ച്ചയും മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 88 ഉം ഡീസലന് 84 ഉം പൈസ കൂട്ടും. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനത്തിന് വില വര്‍ധിപ്പിക്കുന്നത്. ഒരാഴ്ച്ചയ്ക്കിടെ ആറു രൂപ പത്ത് പൈസയാണ് പെട്രോളിന് കൂട്ടിയത്.

ഒരാഴ്ച്ച കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് അഞ്ചു രൂപ 86 പൈസ വര്‍ധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 112 രൂപ 40 പൈസയും, എറണാകുളത്ത് 110 രൂപ 41 പൈസയും, കോഴിക്കോട് 110 രൂപ 58 പൈസയും നല്‍കണം. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് നൂറുരൂപയ്ക്ക് അടുത്തെത്തി.

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാരണം നവംബര്‍ മുതല്‍ എണ്ണ വില വര്‍ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് വില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്. ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറിയതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ വര്‍ധിച്ചതും ഇന്ധന വില കൂടാന്‍ കാരണമായി. മേയ് മുതല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ നിരക്കില്‍ ഇന്ധനം വാങ്ങാന്‍ കരാറൊപ്പിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.