കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ കൊറിയര്‍ സര്‍വീസ് കോര്‍പ്പറേഷനായ ഫെഡ്എക്സിന്റെ സി.ഇ.ഒ ആയി മലയാളി രാജ് സുബ്രഹ്മണ്യത്തെ (56) നിയമിച്ചു. അമേരിക്കയാണ് ആസ്ഥാനം. സ്ഥാപകന്‍ ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് ജൂണില്‍ സ്ഥാനമൊഴിയുമ്പോള്‍ ചുമതലയേല്‍ക്കും.
ഇപ്പോള്‍ കമ്പനിക്ക് ആഗോള തലത്തില്‍ ആറു ലക്ഷം ജീവനക്കാരുണ്ട്. കേരളത്തിലെ മുന്‍ ഡി.ജി.പിയായ സി സുബ്രഹ്മണ്യത്തിന്റെയും ആരോഗ്യവകുപ്പില്‍ നിന്നു വിരമിച്ച ഡോ.ബി കമലമ്മാളിന്റെയും മകനാണ്. തിരുവനന്തപുരം ലയോള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 1991ലാണ് ഫെഡ്എക്സില്‍ എത്തുന്നത്.
നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഫെഡ്എക്സ് എക്സ് പ്രസിന്റെ പ്രസിഡന്റ്, സി.ഇ.ഒ എന്നീ സ്ഥാനങ്ങളും ഫെഡ്എക്സ് കോര്‍പ്പറേഷന്റെ വൈസ് പ്രസിഡന്റ്, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ചുമതലകളും വഹിച്ചിട്ടുണ്ട്. ഫെഡെക്‌സിലെ മുന്‍ ജീവനക്കാരിയായ ഉമയാണ് ഭാര്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.