എക്സ്പോ 2020 ദുബായ് ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യ

എക്സ്പോ 2020 ദുബായ് ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യ

ദുബായ്: എക്സ്പോ 2020 ദുബായ് ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യ. അല്‍ വാസല്‍ പ്ലാസയില്‍ നടന്ന പ്രൗഢ ഗംഭീരമായ ആഘോഷചടങ്ങില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പങ്കെടുത്തു. യുഎഇ സഹിഷ്ണുതാമന്ത്രിയും എക്സ്പോ 2020 കമ്മീഷണർ ജനറലുമായ ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ മന്ത്രിയെ സ്വീകരിച്ചു.



എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്‍ രാജ്യത്തിന്‍റെ നൂതന നേട്ടങ്ങളെ സന്ദർശകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. അതോടൊപ്പം വിവിധ മേഖലകളിലെ നേതൃപാടവവും സന്ദർശകർക്ക് പവലിയനില്‍ അനുഭവവേദ്യമാകുമെന്ന് ഷെയ്ഖ് നഹ്യാന്‍ പറഞ്ഞു. 


ഇന്ത്യയുമായുളള നയതന്ത്ര ബന്ധത്തില്‍ എപ്പോഴും യുഎഇ അഭിമാനിക്കുന്നു, ഇനിയും അതുപോലെ തന്നെ മുന്നോട്ടുപോവുകയെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 25 വ‍ർഷത്തിനുശേഷം സ്വാതന്ത്രത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യ, രാജ്യത്തെ ഓരോ കുട്ടിക്കും ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലയി ശോഭനമായ ഭാവിയൊരുക്കുകയെന്നുളളതാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 


ബോളിവുഡ് ഗായിക കവിതകൃഷ്ണമൂർത്തിയുടേയും വയലിസ്റ്റ് ഡോ എല്‍ സുബ്രമഹ്ണ്യത്തിന്‍റേയും കലാവിരുന്നും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.