ഷാർജ: റമദാനോട് അനുബന്ധിച്ച് റസ്റ്ററന്‍റുകളില്‍ നടപ്പിലാക്കേണ്ട മാർഗനിർദ്ദേശങ്ങള്‍ ഷാർജ മുനിസിപ്പാലിറ്റി പുറത്തിറക്കി. തങ്ങളുടെ സ്ഥാപനത്തിന് മുന്നില്‍ ഭക്ഷണം പ്രദർശിപ്പിക്കാനുളള അനുമതി മുനിസിപ്പാലിറ്റി നല്‍കിയിട്ടുണ്ട്. റസ്റ്ററന്‍റുകള്‍ക്കും കഫറ്റീരിയകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ഇതിന് സമയക്രമമുണ്ട്. അസർ (ഉച്ചകഴിഞ്ഞ്) പ്രാർത്ഥന സമയം മുതൽ (വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്നു) ഇഫ്താറിനുള്ള സമയം വരെ (സൂര്യാസ്തമയത്തോടെ നോമ്പ് അവസാനിപ്പിക്കുന്നത്, ഏകദേശം 6.30 ന്) ഭക്ഷണം പുറത്ത് പ്രദർശിപ്പിക്കാൻ കഴിയും.

അതോടൊപ്പം രാവിലെ മുതൽ അസർ വരെ ഭക്ഷണം വിൽക്കാൻ അധികൃതരുടെ അനുമതി തേടിയിരിക്കണം. ആരോഗ്യപ്രദമായാ രീതിയിലായിക്കണം ഇതെല്ലാം. റമദാന് മുന്നോടിയായി വിവിധ സ്ഥാപനങ്ങളില്‍ അധികൃതർ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും നിർദ്ദേശങ്ങള്‍ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.