ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവാദം: കര്‍ണാടകയില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവാദം: കര്‍ണാടകയില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

ബെഗ്‌ളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച ഏഴ് അധ്യാപകരെ സസ്പെന്റ് ചെയ്തു. ഗദഗ് ജില്ലയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവാദിച്ച ഏഴ് അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഗദഗിലെ സിഎസ് പാട്ടീല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷയിലാണ് ഹിജാബ് അനുവദിച്ചത്. കൂടാതെ രണ്ട് പരീക്ഷ സെന്റര്‍ സൂപ്രണ്ടുമാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 15ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കര്‍ണാടക സ്‌കൂളുകളില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹര്‍ജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കൂടാതെ യൂണിഫോം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ന്യായമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹിജാബ് ധരിച്ചതിന് കര്‍ണാടക ഉഡുപ്പി പ്രി യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു. ഇതാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം ഉയരാന്‍ ഇടയാക്കിയത്.

കഴിഞ്ഞ ദിവസം ബെല്ലാരിയില്‍ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചു മാറ്റിയ ശേഷമെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. ഒചുവില്‍ ഹിജാബ് മാറ്റിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചത്.

ഹിജാബ് അനുവദിക്കില്ലെന്നും പരീക്ഷയ്ക്ക് എത്തുന്നവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ നാലര ലക്ഷത്തോളം പെണ്‍കുട്ടികളാണ്.

ഹിജാബിന്റെ പേരില്‍ പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് രണ്ടാമത് അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി അടക്കം തീരമേഖലകളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.