സംഘടിതമായ ഭിക്ഷാടനം, മുന്നറിയിപ്പ് നല്‍കി അബുദബി പോലീസ്

സംഘടിതമായ ഭിക്ഷാടനം, മുന്നറിയിപ്പ് നല്‍കി അബുദബി പോലീസ്

അബുദബി: ഓണ്‍ലൈനുകളിലൂടെ ഉള്ളത് അടക്കം  ഭിക്ഷാടനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി അബുദബി പോലീസ്. സംഘടിതമായോ അല്ലാതെയോ ഭിക്ഷാടനം നടത്തുന്നത് കുറ്റകരമാണ്. വാട്സ്അപ്പ്, ഇമെയിലുകള്‍ ഉള്‍പ്പടെയുളള സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള  ഭിക്ഷാടനത്തെ കുറിച്ചും പൊതുജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് പോലീസ് അറിയിപ്പില്‍ വ്യക്തമാക്കുന്നു. 

നിയമപരമല്ലാത്ത ഇത്തരം പ്രവർത്തനങ്ങള്‍ ഉടന്‍ സാധ്യമെങ്കില്‍ റിപ്പോർട്ട് ചെയ്യണം. അസ്വഭാവികമായ ഫോട്ടോകളോ ലിങ്കുകളോ ഷെയർ ചെയ്യരുതെന്നും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു. നിയമലംഘനത്തിന് 5000 ദിർഹം പിഴയാണ് ശിക്ഷ. ഇത് കൂടാതെ മൂന്ന് മാസം തടവും ശിക്ഷ കിട്ടും. റമദാനില്‍ ഇത്തരം പ്രവർത്തനങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ ഓർമ്മപ്പെടുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.