തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് വര്‍ധിപ്പിച്ചത് ആറ് രൂപ 97 പൈസയാണ്. സംസ്ഥാനത്ത് ഡീസല്‍ വില 100 രൂപ കടന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനൊന്നിന് ഡീസല്‍ വില നൂറ് രൂപ കടന്നിരുന്നു. എന്നാല്‍ നവംബറില്‍ വില കുറഞ്ഞു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 14 പൈസയും പെട്രോളിന് 113 രൂപ 24 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 111 രൂപ 28 പൈസയും ഡീസലിന് 98 രൂപ 29 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 111 രൂപ 52 പൈസയും ഡീസലിന് 98 രൂപ 54 പൈസയുമായി. ഇന്നലെ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു.
ഒരു മാസത്തിനുള്ളില്‍ 25 രൂപയോളം കൂട്ടാനാണ് എണ്ണ കമ്പനികള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ഇന്ധന വില വര്‍ധനവ് മറ്റെല്ലാ മേഖലയിലും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. പഴം, പഴക്കച്ചറി മുതല്‍ വിപണിയില്‍ എല്ലാത്തരം സാധനങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.