പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരു വര്‍ഷം കൂടി സാവകാശം

പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരു വര്‍ഷം കൂടി സാവകാശം

കൊച്ചി: പിഴയില്ലാതെ പാന്‍ കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2023 മാര്‍ച്ച് 31വരെയാണ് നീട്ടിയത്. നാളേയ്ക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ 500 രൂപ മുതല്‍ ആയിരം രൂപ വരെ പിഴ ഈടാക്കുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വ്യക്തമാക്കിയിരുന്നത്.

നാളെ മുതല്‍ ജൂണ്‍ 30നകം 500 രൂപ പിഴയോടെയും ജൂണ്‍ 30ന് ശേഷം ആയിരം രൂപ പിഴയോടെയും ബന്ധിപ്പിക്കാമെന്നായിരുന്നു സര്‍ക്കുലര്‍. തീയതി ഒരു വര്‍ഷത്തേക്ക് നീട്ടിയതോടെ ഒട്ടേറെപ്പേര്‍ക്ക് പിഴകൂടാതെ പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.