ഇന്ധന വില: കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്; സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധം ഇന്ന്

ഇന്ധന വില:  കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്; സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധം ഇന്ന്

ന്യൂഡൽഹി: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധവുമായി കോൺഗ്രസ്. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കോണ്‍​ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.

'വിലക്കയറ്റരഹിത ഭാരത പ്രചാരണം' എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍ ഇന്ന് രാവിലെ 11ന് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും.

ഇന്ന് മുതല്‍ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക. സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍​ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ ധര്‍ണയും വരും ദിവസങ്ങളില്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.