കെഎസ്ആര്‍ടിസിയുടെ വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസ് ആരംഭിച്ചു

കെഎസ്ആര്‍ടിസിയുടെ വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസ് ആരംഭിച്ചു

കൊല്ലം: കെഎസ്ആര്‍ടിസിയുടെ 'നീളന്‍' ബസ് വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസിന് വന്‍ സ്വീകാര്യത. കുണ്ടറ-ചവറ റൂട്ടില്‍ ചെയിന്‍ സര്‍വീസായി ആണ് വെസ്റ്റിബ്യൂള്‍ കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചത്. 17 മീറ്റര്‍ നീളത്തില്‍ രണ്ട് ബസുകള്‍ ചേര്‍ത്ത് വച്ച രീതിയിലാണ് ബസ് നിര്‍മിച്ചിരിക്കുന്നത്. 60 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനാകും.

കൂടുതല്‍ യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യുവാനും ബസില്‍ സൗകര്യം ഉണ്ട്. വെസ്റ്റിബ്യൂള്‍ സര്‍വീസുകളിലൂടെ കെഎസ്ആര്‍ടിസിക്ക് ഇന്ധന ലാഭവും കൂടുതല്‍ യാത്രക്കാരെ കയറ്റുന്നതിലൂടെ വരുമാന വര്‍ധനവും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ 7.10 ന് കൊല്ലം ഡിപ്പോയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ചവറ-ചിന്നക്കട-കുണ്ടറ റൂട്ടിലാണ് ബസ് ചെയിന്‍ സര്‍വീസ് നടത്തുന്നത്.

നഗര പ്രാദേശിക റൂട്ടുകളില്‍ ചെയിന്‍ സര്‍വീസുകളായി ഉപയോഗിക്കാനാണ് കെഎസ്ആര്‍ടിസി വെസ്റ്റിബ്യൂള്‍ ബസുകള്‍ നിരത്തിലിറക്കിയത്. നിലവില്‍ ഇത്തരത്തിലുള്ള ഒരു ബസ് മാത്രമാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ആദ്യം പേരൂര്‍ക്കട ഡിപ്പോയിലും പിന്നീട് വിതുരയിലും സര്‍വീസ് നടത്തിയതിന് ശേഷമാണ് ബസ് കൊല്ലത്ത് സര്‍വീസിനായി എത്തിച്ചത്.

സ്വകാര്യ ബസ് പണിമുടക്കിന്റെ സമയത്ത് റെക്കോഡ് കളക്ഷനായിരുന്നു ഈ റൂട്ടില്‍. ചെയിന്‍ സര്‍വീസ് ആയതിനാല്‍ മികച്ച കളക്ഷന്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ചെയിന്‍ സര്‍വീസുകളായി ഉപയോഗിക്കാനാണ് കെഎസ്ആര്‍ടിസി വെസ്റ്റിബ്യൂള്‍ ബസുകള്‍ നിരത്തിലിറക്കിയത്. വിതുര ഡിപ്പോയില്‍ നിന്നാണ് കൊല്ലത്തേക്ക് ബസ് എത്തിച്ചത്. ആദ്യം പേരൂര്‍ക്കട ഡിപ്പോയിലായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ഒരു വെസ്റ്റിബ്യൂള്‍ ബസ് മാത്രമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.