കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം ഇന്ന് അവസാനിക്കും; ഡിജിറ്റല്‍ അംഗത്വമെടുത്തത് നാലു ലക്ഷം പേര്‍ മാത്രം

കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം ഇന്ന് അവസാനിക്കും; ഡിജിറ്റല്‍ അംഗത്വമെടുത്തത് നാലു ലക്ഷം പേര്‍ മാത്രം

തിരുവനന്തപുരം: കോണ്‍ഗ്രസ് പുന:സംഘടനയുടെ ഭാഗമായുള്ള അംഗത്വ വിതരണം ഇന്ന് അവസാനിക്കും. 50 ലക്ഷം പേരെ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ കെപിസിസിക്ക് ഇതുവരെ ചേര്‍ക്കാനായത് എട്ടു ലക്ഷത്തോളം പേരെ മാത്രമാണ്. ഇതില്‍ നാലു ലക്ഷത്തിനു മുകളില്‍ ഡിജിറ്റല്‍ വഴിയുള്ള അംഗത്വമാണ്.

കോണ്‍ഗ്രസിന് വലിയ അടിത്തറയില്ലാത്ത തെലങ്കാനയില്‍ പോലും 40 ലക്ഷം കടന്നപ്പോഴാണ് കേരളത്തില്‍ അംഗത്വ വിതരണം മെല്ലെപ്പോകുന്നത്. അംഗത്വ വിതരണത്തിനുള്ള സമയം നീട്ടി കിട്ടുമെന്ന പ്രതീക്ഷയിലാണ് കെപിസിസി. കേരളം ഉള്‍പ്പെടെ അംഗത്വ വിതരണത്തില്‍ പിന്നിലുള്ള മറ്റു ചില പിസിസികള്‍ കൂടി സമയം നീട്ടി ചോദിച്ചിട്ടുണ്ട്.

ഇത്ര മാത്രം അടിത്തറയുള്ള കേരളത്തില്‍ അംഗത്വ വിതരണം കാര്യമായി നടക്കാത്തത് ഹൈക്കമാഡിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അംഗത്വം വിതരണത്തിലെ കുറവ് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായതോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ കൂടുതല്‍ ഉഷറായിട്ടുണ്ട്. ഇന്നലെ മാത്രം 15,000 പേരെ വരെ ചേര്‍ത്ത ജില്ലകളുണ്ട്.

മറ്റു സംസ്ഥാനങ്ങള്‍ ഡിസംബര്‍ പകുതിയോടെ അംഗത്വ വിതരണം തുടങ്ങിയിരുന്നു. എന്നാല്‍ കേരളത്തില്‍ അംഗത്വ വിതരണം തുടങ്ങിയത് ഫെബ്രുവരിയിലാണ്. ഇതാണ് അംഗത്വത്തില്‍ കുറവു വരാന്‍ കാരണമെന്നാണ് നേതാക്കള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.