യുഡിഎഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല, മുന്നണിയില്‍ അസ്വസ്ഥത; നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മാണി സി. കാപ്പന്‍

യുഡിഎഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല, മുന്നണിയില്‍ അസ്വസ്ഥത; നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മാണി സി. കാപ്പന്‍

കോട്ടയം: എന്‍സിപിയിലേക്ക് തിരികെ പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുഡിഎഫ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മാണി സി. കാപ്പന്‍ എംഎല്‍എ. ആര്‍ക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയാണ് യുഡിഎഫിലെന്ന് അദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ പരിപാടികളൊന്നും തന്നോട് പറയാറില്ല. മുന്നണിയില്‍ സഖ്യ കക്ഷികള്‍ അസ്വസ്ഥരാണെന്നും അദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി. സതീശന്‍ പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്നമാണെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഐക്യം യുഡിഎഫിന്റെ നിലനില്‍പ്പിന് വളരെ പ്രധാനമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ചിട്ടയായ പ്രവര്‍ത്തനമാണ് ഇടതു മുന്നണിയില്‍ നടക്കുന്നതെന്ന് പ്രശംസിക്കാനും കാപ്പന്‍ മറന്നില്ല.

എന്തൊക്കെ സംഭവിച്ചാലും എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും പാലാ എംഎല്‍എ പറയുന്നു. പാലാ സീറ്റിലെ അവകാശവാദം ഉപേക്ഷിച്ചാല്‍ കാപ്പനെ എല്‍ഡിഎഫില്‍ എടുക്കുന്നതില്‍ വിരോധമില്ലെന്ന് ജോസ് കെ. മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.