ലോക ഗവണ്‍മെന്‍റ് ഉച്ചകോടി, ഷെയ്ഖ് സെയ്ഫിനെ ആദരിച്ച് ഷെയ്ഖ് മുഹമ്മദ്

ലോക ഗവണ്‍മെന്‍റ് ഉച്ചകോടി, ഷെയ്ഖ് സെയ്ഫിനെ ആദരിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: എക്സ്പോ 2020 വലിയ വിജയമായ വേളയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സയ്യീദ് അല്‍ നഹ്യാനെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആദരിച്ചു. 

ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്‍റ് സമ്മിറ്റില്‍ വച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. യുഎഇയുടെ സംസ്കാരവും നാഗരികതയും വികസനവും പ്രതിഫലിപ്പിക്കുന്നതായിരുന്നു എക്സ്പോ 2020 യെന്നുളളതില്‍ ഷെയ്ഖ് മുഹമ്മദ് അഭിമാനം പ്രകടിപ്പിച്ചു. 


കലാരംഗത്തെ 5000 പേർക്ക് ഗോള്‍ഡന്‍ വിസ
കലാരംഗത്ത് പ്രവർത്തിക്കുന്ന 5000 പേർക്ക് 10 വർഷത്തെ സാംസ്കാരിക വിസ അനുവദിച്ചുവെന്ന് ദുബായ് കള്‍ച്ചറല്‍ ചെയർപേഴ്സണ്‍ ഷെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോക ഗവണ്‍മെന്‍റ് സമ്മിറ്റില്‍ പറഞ്ഞു. സർഗ്ഗാത്മക വ്യവസായത്തെ പിന്തുണയ്ക്കുകയെന്നുളള ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ വിശദാംശങ്ങളും അവർ അവതരിപ്പിച്ചു.
ഉറുഗ്വേയുടെ അസുസീന മികച്ച മന്ത്രി.


എക്സ്പോ 2020 ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്‍റ് ഉച്ചകോടിയില്‍ മികച്ച മന്ത്രിക്കുളള പുരസ്കാരം ഉറുഗ്വേയുടെ അസുസീന മരിയ അർബെലെച്ചെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനില്‍ നിന്ന് ഏറ്റുവാങ്ങി. ലോകമെമ്പാടുമുളള മന്ത്രിമാരില്‍ നിന്ന് അവസാന പട്ടികയിലെത്തിയ 9 പേരില്‍ നിന്നാണ് അസുസീനയെ തെരഞ്ഞെടുത്തത്. പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കായുളള സംരംഭങ്ങള്‍ നടപ്പിലാക്കിയതാണ് നേടത്തിന് അസുനീനയെ അർഹയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.