'മദ്യഷാപ്പുകളുടെ എണ്ണം കുറയ്ക്കുന്നതിന് പകരം കൂട്ടുന്നു'; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ എഐടിയുസി

'മദ്യഷാപ്പുകളുടെ എണ്ണം കുറയ്ക്കുന്നതിന് പകരം കൂട്ടുന്നു'; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ എഐടിയുസി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി. വിദേശ മദ്യഷാപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇത് ഇടതു സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളെ മദ്യാസക്തിയില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് വേണ്ടത്. അതിന് മദ്യഷാപ്പുകളുടെ എണ്ണം കുറയ്ക്കണം. എന്നാല്‍ ഇവിടെ എണ്ണം കൂട്ടുകയാണ് ഉണ്ടായത്. മദ്യനയം സംബന്ധിച്ച് യൂണിയനും പാര്‍ട്ടിയും മുന്‍കൂട്ടി പറഞ്ഞിരുന്നതൊന്നും പരിഗണിച്ചില്ലെന്നും കെ.പി രാജേന്ദ്രന്‍ പറഞ്ഞു.

ഐടി മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നില്ല. യാതൊരുവിധ സംരക്ഷണവുമില്ലാതെയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. അവിടെ പബുകളും വിദേശ മദ്യഷോപ്പുകളും അനുവദിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ മദ്യനയം പുനപരിശോധിക്കണമെന്ന് എഐടിയുസി ആവശ്യപ്പെടുന്നതായി കെ.പി രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.