മാസ്‌കും വേണ്ട, ആള്‍ക്കൂട്ടവുമാകാം: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് മഹാരാഷ്ട്ര

മാസ്‌കും വേണ്ട, ആള്‍ക്കൂട്ടവുമാകാം: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് മഹാരാഷ്ട്ര

മുംബൈ: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താല്‍പര്യം പോലെ മതിയെന്നാണ് പുതിയ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടി ചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനം എടുത്തത്. കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ അനുവദിച്ചത്.

അതേസമയം മാസ്‌ക് ഉപയോഗം നിര്‍ബന്ധമല്ലെങ്കിലും കുറച്ചു നാള്‍ കൂടി തുടരുന്നതാണ് നല്ലതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.