സ്വകാര്യ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര നിലയത്തിൽ എത്തിക്കുന്നു

സ്വകാര്യ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര നിലയത്തിൽ എത്തിക്കുന്നു

വാഷിംഗ്ടൺ:  എലോൺ മസ്‌ക്കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് ഞായറാഴ്ച നാല് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നു. പൂർണ്ണമായും സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ പേടകത്തിൽ ഒരു സംഘത്തെ ഭ്രമണപഥത്തിലേക്ക് നാസ അയയ്ക്കുന്നത് ആദ്യ സംഭവമാണ്.

ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്‌പേസ് എക്‌സിന്റെ പുതുതായി രൂപകൽപ്പന ചെയ്ത ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂൾ (റെസിലൈൻസ് ) ഞായറാഴ്ച രാത്രി 7:27 ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചു.

ക്രൂ ഡ്രാഗൺ അടുത്ത 27 മണിക്കൂർ തുടർച്ചയായി അതിന്റെ ഉള്ളിലുള്ള ഇന്ധനം ജ്വലിപ്പിച്ചു കൊണ്ട് അതിന്റെ ഭ്രമണപഥം ഉയർത്തും, അന്താരാഷ്ട്ര ബഹിരാകാശ നിലയത് തിങ്കളാഴ്ച രാവിലെ എത്തിച്ചേരുന്നതുവരെ ബഹിരാകാശയാത്രികർക്ക് പ്രീ-പാക്കേജു ചെയ്‌ത അത്താഴം കഴിക്കാനും വിശ്രമിക്കാനും ഏകദേശം 11 മണിക്കൂർ സമയം ലഭിക്കും.

ബഹിരാകാശ യാത്ര വാഹനത്തിനുള്ളിലെ വായു ചോർച്ച ഉണ്ടായതിനെ തുടർന്ന് രണ്ടുമണിക്കൂർ വൈകിയാണ് മിഷൻ ആരംഭിച്ചത്. ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലബോറട്ടറിയായ ബഹിരാകാശ നിലയത്തിലേക്കുള്ള 27 മണിക്കൂർ യാത്ര ശനിയാഴ്ച ആരംഭിക്കേണ്ടതായിരുന്നു പ്രതികൂല കാലാവസ്ഥയെത്തുടർന്നു ഒരു ദിവസം മാറ്റി വയ്‌ക്കേണ്ടി വന്നു . വിക്ഷേപണത്തിന് ഉപയോഗിക്കുന്ന റോക്കറ്റായ ഫാൽക്കൺ 9 പുനരുപയോഗിക്കാവുന്ന റോക്കറ്റാണ്.


മൈക്കൽ ഹോപ്കിൻസ്, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, ഭൗതികശാസ്ത്രജ്ഞൻ ഷാനൻ വാക്കർ എന്നിവരാണ് റെസിലൈൻസ് ക്രൂവിൽ ഉൾപ്പെടുന്നത്. നാസ ബഹിരാകാശയാത്രികരായ ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ, മൈക്കൽ ഹോപ്കിൻസ്, ജാപ്പനീസ് ബഹിരാകാശയാത്രികൻ സോചി നൊഗുചി എന്നിവരാണ് സ്‌പേസ് എക്‌സിന്റെ ക്രൂ -1 ബഹിരാകാശയാത്രികർ . ഇതിൽ ജാപ്പനീസ് യാത്രികനായ സോചി നൊഗുചിയുടെ മൂന്നാമത്തെ ബഹിരാകാശയാത്രയാണിത്.

4 ബഹിരാകാശ യാത്രികരുമായി ഡ്രാഗണ്‍ പേടകം നാളെ വിക്ഷേപിക്കും



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.