വാഷിംഗ്ടണ്‍: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍ന്റെ ഡ്രാഗണ്‍ പേടകം നാളെ നാസയും സ്പേസ് എക്സും ചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. മോശം കാലാവസ്ഥയേത്തുടര്‍ന്നാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം ഞായറാഴ്ചത്തേക്ക് മാറ്റിയത്.
മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്ന പര്യവേഷണ സംഘത്തെയാണ് സ്വകാര്യ സ്പേസ് ക്രാഫ്റ്റ് ഉപയോഗിച്ച് ഓര്‍ബിറ്റിലേക്ക് പോകാനൊരുങ്ങുന്നത്. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. ഡ്രാഗണ്‍ പേടകം ഉപയോഗിച്ചുള്ള സ്പേയ്സ് എക്സിന്‍റെ ആദ്യ ദൗത്യമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.