മാര്‍ട്ടിന്‍ വിലങ്ങോലില്‍
കൊപ്പേല്‍ (ടെക്സാസ്): ഭാരത സഭയിലെ ഏറ്റവും വലിയ അല്‍മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (എല്‍.എഫ്.എം.എല്‍) പ്ലാറ്റിനം ജൂബിലി (75-ാം വാര്‍ഷികം) വര്‍ഷത്തില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക സമൂഹം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചായിരുന്നു ഇടവകയിലെ മിഷന്‍ ലീഗിന്റെ രൂപീകരണവും പ്രവര്‍ത്തന ഉദ്ഘാടനവും.
മിഷന്‍ ലീഗ് ഇടവക ഡയക്ടറും സെന്റ് അല്‍ഫോന്‍സാ ഇടവക വികാരിയുമായ ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലായിരുന്നു ഉദ്ഘാടകന്‍. സ്നേഹം, ത്യാഗം, സഹനം, സേവനം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയ ജൂബിലി ബാനറും പതാകയുമേന്തിയ കുട്ടികളുടെയും മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഫാ. ജേക്കബ് ക്രിസ്റ്റി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. അഗസ്റ്റിന്‍ ചേന്നാട്ട്, എല്‍.എഫ്.എം.എല്‍ ശാഖാ ജോയിന്റ് ഡയറ്കടര്‍ റോസ്മേരി ആലപ്പാട്ട്, എല്‍.എഫ്.എം.എല്‍ സൗത്ത് വെസ്റ്റ് സോണ്‍ ഓര്‍ഗനൈസര്‍ ആന്‍ ടോമി, സിസിഡി കോര്‍ഡിനേറ്റര്‍മാരായ അമ്പിളി ജഗന്‍, ഷിജോ തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.