റമദാന്‍ അബുദബിയിലെ പൊതുഗതാഗത സമയക്രമത്തിലും മാറ്റം

റമദാന്‍ അബുദബിയിലെ പൊതുഗതാഗത സമയക്രമത്തിലും മാറ്റം

അബുദബി: റമദാനില്‍ എമിറേറ്റിലെ പൊതു ഗതാഗത സംവിധാനമുള്‍പ്പടെയുളള മേഖലകളിലെ സമയക്രമത്തില്‍ മാറ്റം.ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍ററാണ് ഇക്കാര്യം അറിയിച്ചത്.

മവാഫിഖ് സേവനം
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ പിറ്റേന്ന് പുലർച്ചെ 12 മണിവരെ മവാഫിഖ് പാർക്കിംഗ് ഫീസ് ഈടാക്കും. സ്ട്രീറ്റ് പാർക്കിംഗ് വെള്ളിയാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും സൗജന്യമായിരിക്കും.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മണിമുതല്‍ 10 വരെയും ഉച്ചക്ക് 12 മുതല്‍ വൈകീട്ട് രണ്ടുവരെയും ഡാർബ് ടോള്‍ പ്രവർത്തിക്കും.

ബസുകള്‍
അബുദബി സിറ്റി ബസ് രാവിലെ അഞ്ച് മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയാണ് സർവ്വീസ് നടത്തുക. അബുദബി സബർബ് ബസുകളും സമാനസമയക്രത്തിലാണ് സർവ്വീസ് നടത്തുക. 

അലൈന്‍ സിറ്റി ബസുകളും സബർബന്‍ മേഖലാ ബസുകളും രാവിലെ ആറുമുതല്‍ പുലർച്ചെ 12 വരെ സർവ്വീസ് നടത്തും. ബസുകളുടെ ഇടവേളകള്‍ ഇപ്പോഴുളളതുപോലെ തുടരും. അബുദബി എക്സ്പ്രസ് സർവ്വീസ് രാവിലെ 6 മണിമുതല്‍ രാത്രി 11 വരെയാണ് സർവ്വീസ് നടത്തുക. വാരാന്ത്യ ദിനങ്ങളില്‍ രാവിലെ 6 മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയും സർവ്വീസ് നടത്തും. 

അബുദബി സിറ്റി മുനിസിപ്പാലിറ്റിയിലെയും അലൈന്‍ സിറ്റി മുനിസിപ്പാലിറ്റിയിലെയും കസ്റ്റമർ ഹാപ്പിനസ് സെന്‍റർ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 2.30 വരെ പ്രവർത്തിക്കും. വെളളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെയും പ്രവർത്തനമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.