റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വകുപ്പുകളിൽ ഒഴിവ്; ഏപ്രില്‍ 18 വരെ അപേക്ഷിക്കാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വകുപ്പുകളിൽ ഒഴിവ്; ഏപ്രില്‍ 18 വരെ അപേക്ഷിക്കാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വകുപ്പുകളില്‍ ഗ്രേഡ്-ബി ഓഫീസര്‍മാരുടെ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rbi.org.in സന്ദര്‍ശിച്ച്‌ ഏപ്രില്‍ 18 (വൈകുന്നേരം 6 മണി) വരെ അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തില്‍ അറിയിക്കുന്നു.

അപേക്ഷ പൂരിപ്പിക്കുന്നതും ഫീസടക്കുന്നതും ഓണ്‍ലൈന്‍ വഴി ആയിരിക്കും. ജനറല്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച്‌ (ഡിഇപിആര്‍), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് (ഡിഎസ്‌ഐഎം) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ആകെ 294 ഒഴിവുകളാണ് ഉള്ളത്.

ഓഫീസര്‍ ഗ്രേഡ് ബി (ജനറല്‍) വിഭാഗത്തില്‍ ഒഴിവുകളുടെ എണ്ണം 238 ആണ്. ഓഫീസര്‍ ഗ്രേഡ് ബി (ഡിഇപിആര്‍) വിഭാഗത്തില്‍ ഒഴിവുകളുടെ എണ്ണം 31 ആണ്. ഓഫീസര്‍ ഗ്രേഡ് ബി (ഡിഎസ്‌ഐഎം) വിഭാഗത്തില്‍ ഒഴിവുകളുടെ എണ്ണം 25 ആണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.