'അപ്പവും വീഞ്ഞും ഒപ്പം കര്‍ത്താവെ ഞങ്ങളേയും...'; ആസ്വാദക മനസിനെ കീഴടക്കാന്‍ വീണ്ടും ബേബി ജോണ്‍ കലയന്താനിയും ലിസി കെ ഫെര്‍ണാണ്ടസും

'അപ്പവും വീഞ്ഞും ഒപ്പം കര്‍ത്താവെ ഞങ്ങളേയും...'; ആസ്വാദക മനസിനെ കീഴടക്കാന്‍ വീണ്ടും ബേബി ജോണ്‍ കലയന്താനിയും ലിസി കെ ഫെര്‍ണാണ്ടസും

ബേബി ജോണ്‍ കലയന്താനി-ലിസി കെ ഫെര്‍ണാണ്ടസ് കൂട്ടുകെട്ടില്‍ അനേകം നല്ല ഗാനങ്ങള്‍ ഉലെടുത്തിട്ടുണ്ട്. സംഗീത പ്രേമികള്‍ക്കായി 91ാം സങ്കീര്‍ത്തനം ഗാന രൂപത്തിലാക്കിയതായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയില്‍ ഏറ്റവും പ്രാധാന്യത്തോടെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്. ഇപ്പോള്‍ അവര്‍ വീണ്ടും എത്തുകയാണ്.

അനേകം വിശുദ്ധരുടെ ഗാനങ്ങളും ദൈവ സ്തുതികളും ഇവര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം തന്നെ ലോകം മുഴുവന്‍ ഏറ്റ് പാടുകയും ചെയ്തു. 'അപ്പവും വീഞ്ഞും ഒപ്പം കര്‍ത്താവെ ഞങ്ങളേയും...' എന്ന ഗാനം 'സ്‌നേഹപ്പുല്‍ക്കൂട്' എന്ന ആല്‍ബലത്തിലെ മനോഹരമായൊരു ഗാനമാണ്. അപ്പവും വീഞ്ഞിനും ഒപ്പം ജീവിതത്തെയും കാസയിലേയ്ക്കും പീലാസയിലേയ്ക്കും കാഴ്ചയായി നല്‍കുന്ന ഭക്തി സാന്ദ്രമായ ഈ ഗാനം സംഗീത പ്രേമികള്‍ക്കെല്ലാം തന്നെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഗീതം മീഡിയയിലൂടെയാണ് ഗാനം പുറത്തിറക്കുന്നത്. ഓഡിയോ ആന്റ് മിക്‌സിങ് ജിന്റോ ജോണ്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.