ബെംഗളൂരു: എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നല്‍കി. ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണെന്നും എംഎല്‍എമാരുടെ നിവേദനത്തില്‍ ആരോപിക്കുന്നുണ്ട്.
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നത് ശ്രദ്ധേയമാണ്. ഹിജാബ്, ഹലാല്‍ വിഷയങ്ങളില്‍ അനുകൂല നിലപാടായിരുന്നു കോണ്‍ഗ്രസ് കര്‍ണാടകയില്‍ സ്വീകരിച്ചിരുന്നത്.
കോണ്‍ഗ്രസിന്റെ ഈ പ്രീണന നിലപാടിനെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. എന്നിട്ടും മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ ഹിജാബ് വിഷയത്തില്‍ എസ്ഡിപിഐ വലിയ തോതില്‍ മേല്‍ക്കൈ നേടിയിരുന്നു.
സാധാരണ മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിനായിരുന്നു ലഭിച്ചിരുന്നത്. എസ്ഡിപിഐ ഉയര്‍ന്നു വന്നതോടെ ഈ വോട്ട് ബാങ്ക് കൈമോശം വന്നേക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. മുസ്ലീം പ്രീണനത്തിന്റെ പേരില്‍ ഹിന്ദു-ക്രിസ്ത്യന്‍ സമുദായം കോണ്‍ഗ്രസില്‍ നിന്ന് അകലുന്നുവെന്ന സൂചനകള്‍ അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രകടമായിരുന്നു. എസ്ഡിപിഐ മുസ്ലീം വിഭാഗത്തില്‍ കൂടുതല്‍ കരുത്തരായി മാറുന്നത് തിരിച്ചടിയാകുക കോണ്‍ഗ്രസിനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.