വാട്‌സ് ആപ്പില്‍ പുതിയ അപ്‌ഡേറ്റ്; ശബ്ദ സന്ദേശങ്ങള്‍ക്കായി ആറ് ഫീച്ചറുകള്‍

വാട്‌സ് ആപ്പില്‍ പുതിയ അപ്‌ഡേറ്റ്; ശബ്ദ സന്ദേശങ്ങള്‍ക്കായി ആറ് ഫീച്ചറുകള്‍

ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സ് ആപ്പ് ഇന്ന് ഒരു വലിയ ജനസമൂഹം ഉപയോഗിക്കുന്നുണ്ട്. ഇത് വഴി ഓരോ ദിവസവും കൈമാറ്റം ചെയ്യുന്നത് 700 കോടി വോയ്സ് മെസേജുകളാണ്.

അതുകൊണ്ട് തന്നെ വോയ്‌സ് സന്ദേശങ്ങൾക്കായി വാട്സ് ആപ്പ് ഇപ്പോൾ ആറ് പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിരിക്കുകയാണ്. ഔട്ട് ഓഫ് ചാറ്റ് പ്ലേ ബാക്ക്, റെക്കോർഡിങ് താൽക്കാലികമായി നിർത്തുക/ പുനരാരംഭിക്കുക, വേവ്ഫോം വിഷ്വലൈസേഷൻ, ഡ്രാഫ്റ്റ് പ്രിവ്യൂ, റിമംബർ പ്ലേബാക്ക്, ഫോർവേഡ് ചെയ്ത സന്ദേശങ്ങളിൽ വേഗത്തിലുള്ള പ്ലേബാക്ക് എന്നിവയാണ് പുതിയ ഫീച്ചറുകൾ.

വാട്സാപ്പിന്റെ പുതിയ വോയ്‌സ് മെസേജ് ഫീച്ചറുകൾ അപ്‌ഗ്രേഡ് ചെയ്‌തതായി വ്യാഴാഴ്ചയാണ് അറിയിപ്പ് വന്നത്. ഇപ്പോൾ വാട്സാപ്പിൽ വ്യത്യസ്ത സ്പീഡിൽ വോയ്സ് മെസേജുകൾ പ്ലേ ചെയ്യാൻ കഴിയും. കൂടാതെ, വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് പ്രിവ്യൂ ചെയ്യാനും വാട്സാപ് അനുവദിക്കുന്നുണ്ട്.

2013ലാണ് വാട്സാപ് ആദ്യമായി വോയ്‌സ് മെസേജിങ് തുടങ്ങിയത്. ഇതോടെ ആശയവിനിമയം നടത്തുന്ന രീതിയെ തന്നെ ഇത് മാറ്റിമറിച്ചു. വാട്സാപ്പിൽ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വോയ്‌സ് മെസേജുകളാണ്. അതുകൊണ്ടാണ് കൂടുതൽ മികച്ച വോയ്സ് മെസേജിങ് സേവനങ്ങൾ നൽകുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു.

ശബ്ദത്തിലൂടെ വികാരമോ ആവേശമോ പ്രകടിപ്പിക്കുന്നത് വാചകത്തേക്കാൾ മികച്ച അനുഭവമാണ് നൽകുന്നത്. കൂടാതെ പല സാഹചര്യങ്ങളിലും വോയ്‌സ് സന്ദേശങ്ങളാണ് ആശയവിനിമയത്തിനു നല്ലതെന്നും വാട്സാപ്പിന്റെ കുറിപ്പിൽ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.