റമദാന്‍: സന്ദർശക സമയം പ്രഖ്യാപിച്ച് ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്

റമദാന്‍: സന്ദർശക സമയം പ്രഖ്യാപിച്ച് ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്

അബുദബി: റമദാനോട് അനുബന്ധിച്ച് വിശ്വാസികളെ സ്വീകരിക്കാനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്. അബുദബിയിലെ ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്, ഫുജൈറയിലെ ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്, അലൈനിലെ ഷെയ്ഖ് ഖലീഫ ഗ്രാന്‍ഡ് മോസ്ക് എന്നിവിടങ്ങളില്‍ വലിയ വിശ്വാസസമൂഹം പ്രാർത്ഥനയ്ക്കായി എത്താറുണ്ട്.

തറാവീഹ്, തഹാജൂദ് പ്രാർത്ഥനകള്‍ക്ക് ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്കിലെ ഇമാമുമാരായ ഇദ്രിസ് അബ്കർ, യഹിയ ഈഷാന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. റമദാന്‍ സമയക്രമം റമദാനിലും ഗ്രാന്‍ഡ് മോസ്ക് പതിവുപോലെ സന്ദർശകരെ സ്വീകരിക്കും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയും രാത്രി 9.30 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെയും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

റമദാന്‍റെ അവസാന പത്തില്‍ തഹാജൂദ് പ്രാർത്ഥനകള്‍ ഉളളതിനാല്‍ 11.30 വരെ മാത്രമെ സന്ദർശകരെ അനുവദിക്കൂ.
പ്രതിദിനം 30,000 തൊഴിലാളികള്‍ക്ക് ഇഫ്താർ ഒരുക്കും അബുദബിയിലെ വിവിധ ലേബർ ക്യാംപുകളില്‍ നിന്നുളള 30,000 തൊഴിലാളികള്‍ക്ക് ദിവസേന ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക് ഇഫ്താറൊരുക്കും. അബുദബി എ‍ർത്ത്ഹോടെയ്ലുമായി സഹകരിച്ചാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.