'കെ റെയില്‍ ബോധവത്കരണത്തിനായി വരരുത്'; വെണ്‍മണി പഞ്ചായത്തിലെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍

'കെ റെയില്‍ ബോധവത്കരണത്തിനായി വരരുത്'; വെണ്‍മണി പഞ്ചായത്തിലെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍

ചെങ്ങന്നൂര്‍; സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കെ റെയില്‍ ബോധവല്‍ക്കരണത്തിനെതിരെ വെണ്‍മണി പുന്തല നിവാസികള്‍ വീടിന്റെ ഭിത്തിയില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധമറിയിച്ചു.

'കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്' എന്നാണ് പോസ്റ്ററിലുള്ളത്. വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍.

കെ റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സിപിഎം നേതാക്കളെ നേരത്തെ പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയാറല്ലെന്ന് കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. വിശദീകരണ ലഘുലേഖകള്‍ വാങ്ങാനും തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി പ്രദേശവാസികള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.