മുംബൈ: ജോലിയില്ലാത്ത മുന്‍ ഭര്‍ത്താവിന് എല്ലാ മാസവും ജീവനാംശം നല്‍കണമെന്ന് അധ്യാപികയായ യുവതിയോട് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതി. 2017ലും 2019ലും മഹാരാഷ്ട്രയിലെ നന്ദേഡിലെ ഒരു പ്രാദേശിക കോടതി പുറപ്പെടുവിച്ച ഉത്തരവുകളാണ് ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിലെ ജസ്റ്റിസ് ഭാരതി ദാംഗ്രെ ശരിവച്ചത്.
ഫെബ്രുവരി 26നായിരുന്നു പ്രാദേശിക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. യുവതിയോട് തന്റെ മുന്‍ ഭര്‍ത്താവിന് 3000 രൂപ ഇടക്കാല ജീവനാംശം നല്‍കണമെന്ന് സിവില്‍ കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ അധ്യാപികയായ അവരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും 5000 രൂപ പിടിക്കാനും ആ തുക കോടതിയില്‍ ഏല്‍പ്പിക്കണമെന്ന് ഹെഡ്മാസ്റ്ററോടും കോടതി ആവശ്യപ്പെട്ടു.
വിവാഹമോചനം നേടി രണ്ട് വര്‍ഷത്തിന് ശേഷം സ്ഥിരം ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭര്‍ത്താവ് പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 2015-ല്‍ ഭര്‍ത്താവുമായി വിവാഹമോചനം നേടിയെന്ന് വാദിച്ച യുവതി കീഴ്‌ക്കോടതി ഉത്തരവുകളെ എതിര്‍ത്തു. വിവാഹമോചനം നേടി കഴിഞ്ഞാല്‍ ജീവനാംശം ആവശ്യപ്പെടാന്‍ ഇരു കക്ഷികള്‍ക്കും അവകാശമില്ലെന്ന് യുവതിയുടെ അഭിഭാഷകനും വാദിച്ചു.
എന്നാല്‍ ഹിന്ദു വിവാഹ നിയപ്രകാരം ജീവനാംശം ആവശ്യപ്പെടുന്നതിന് നിയന്ത്രണങ്ങളൊന്നും തന്നെയില്ലെന്നായിരുന്നു മുൻ ഭർത്താവിന്റെ അഭിഭാഷകന്‍ വാദിച്ചത്. തനിക്ക് വരുമാനമാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജോലിക്ക് പോകാന്‍ കഴിയില്ലെന്നും യുവതിയുടെ മുന്‍ ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു.
വിവാഹശേഷം യുവതിയുടെ പഠനം പൂര്‍ത്തിയാക്കാന്‍ താനാണ് പണം നല്‍കിയതെന്നും അതിനാല്‍ തനിക്ക് ജീവനാംശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് ഹിന്ദു വിവാഹനിയമത്തിലെ 24, 25 വകുപ്പുകള്‍ പ്രകാരം നിര്‍ധനനായ മുന്‍ പങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാനുള്ള അവകാശം നല്‍കുന്ന കീഴ്ക്കോടതി ഉത്തരവ് ജസ്റ്റിസ് ഡാംഗ്രെ ശരിവച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.