കളഞ്ഞുകിട്ടിയ സ്വര്‍ണമാല പൊലീസ് സ്റ്റേഷനില്‍ ഏൽപ്പിച്ചു ; സമൂഹത്തിന് മാതൃകയായി പത്താം ക്ലാസ് വിദ്യാര്‍ത്ഥികൾ

കളഞ്ഞുകിട്ടിയ സ്വര്‍ണമാല പൊലീസ് സ്റ്റേഷനില്‍ ഏൽപ്പിച്ചു ; സമൂഹത്തിന് മാതൃകയായി പത്താം ക്ലാസ് വിദ്യാര്‍ത്ഥികൾ

പത്തനാപുരം: വഴിയിൽ കളഞ്ഞുകിട്ടിയ സ്വര്‍ണമാല പൊലീസ് സ്റ്റേഷനില്‍ നല്‍കി സമൂഹത്തിന് മാതൃകയായി വിദ്യാര്‍ത്ഥികള്‍. പത്തനാപുരം നടുക്കുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അജിത്ത്, സായൂജ്, വിശാഖ്, രാഹുല്‍ എന്നിവരാണ് മാതൃകാപരമായ പ്രവര്‍ത്തിയിലൂടെ കെെയടി നേടിയത്.

പത്താം ക്ലാസ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റും വാങ്ങി വരുന്നതിനിടെയാണ് കടയ്ക്കാമണ്‍ ചെലവന്നൂര്‍ പടിയിലുളള പ്രയാഗ ഗാര്‍ഡന് സമീപത്ത് നിന്ന് ഒരു പവനോളം തൂക്കമുള്ള മാല ഇവര്‍ക്ക് കളഞ്ഞ് കിട്ടിയത്. ഉടന്‍ തന്നെ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ മാല കളഞ്ഞുകിട്ടിയ വിവരം അറിയിച്ചു. ശേഷം ഓട്ടോയിലെത്തി സ്വര്‍ണമാല സ്റ്റേഷനില്‍ ഏല്‍‍പ്പിക്കുകയായിരുന്നു. പൊലീസ് സ്വര്‍ണമാല അവകാശിയ്ക്ക് കെെമാറി.


മാല എന്തുകൊണ്ട് സ്വന്തമാക്കിയില്ല എന്ന ചോദ്യത്തിന് കുട്ടികള്‍ നല്‍കിയ മറുപടി 'മറ്റൊരാള് അദ്ധ്വാനിച്ച്‌ വാങ്ങിയതല്ലേ സാറെ അതുകൊണ്ടാണ് ഞങ്ങള്‍ അത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് എന്നാണ്'. ഇവരുടെ വീഡിയോ കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.