ദുബായ്: എക്സ്പോ 2020 യില്‍ 182 ദിവസങ്ങള്‍ക്കിടെ രേഖപ്പെടുത്തിയത് 24,102,967 സന്ദർശനങ്ങള്‍. മധ്യപൂർവ്വ ദേശത്ത് നടത്തപ്പെടുന്ന ആദ്യ എക്സ്പോയാണ് 2021 ഒക്ടോബർ 1 മുതല്‍ മാർച്ച് 31 വരെ ദുബായില്‍ നടന്നത്. 192 രാജ്യപവലിയനുകളാണ് മെഗാമേളയില്‍ പങ്കാളികളായത്.

കണക്ടിംഗ് മൈന്‍ഡ്സ് ക്രിയേറ്റിംഗ് ഫ്യൂച്ചർ എന്ന ആപ്തവാക്യത്തിലൂന്നിയാണ് എക്സ്പോ നടന്നത്.

എക്സ്പോ വിജയമായി, ഐക്യത്തിന്‍റെയും പ്രതീക്ഷയുടേയും വിളക്കായി ദുബായ് എക്സ്പോ 2020 ചരിത്രത്തില്‍ ഇടം പിടിക്കും. രാജ്യം സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ യുഎഇയ്ക്കുളള മഹത്തായ ബഹുമതിയാണ് എക്സ്പോയുടെ വിജയമെന്നും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്‍റും എമിറേറ്റ്സ് എയർലൈന്‍ ആന്‍റ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യീദ് അല്‍ മക്തൂം പറഞ്ഞു.

കോവിഡ് വെല്ലുവിളികള്‍ക്ക് ഇടയിലും എക്സ്പോ വിജയിച്ചുകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് യുഎഇ മന്ത്രിയും എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം അല്‍ ഹാഷ്മി പറഞ്ഞു.


മാർച്ച് 31 ന് എക്സ്പോ അവസാനിപ്പിച്ച് വലിയ പ്രവേശനകവാടം അടച്ചത് റീം അല്‍ ഹാഷ്മിയാണ്.

വികാര നിർഭരമായ ആ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.