കുവൈറ്റ് സിറ്റി: അപ്പസ്തോലിക് വികാരിയത്ത് ഓഫ് നോർത്തേൺ അറേബ്യായുടെ കീഴിലുള്ള കുവൈറ്റിലെ അബ്ബാസിയ സെൻ്റ് ഡാനിയേൽ കംബോണി ഇടവകയിൽ, സീറോ മലബാർ വിശ്വാസ പരിശീലനാദ്ധ്യാപകരായി ശുശ്രൂഷ ചെയ്തിരുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. സ്ഥിരതാമസത്തിനായി നാട്ടിലേക്കും, ജോലിക്കായി മറ്റു രാജ്യങ്ങളിലേക്കും പോകുന്ന പത്ത് അദ്ധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.
ഇടവകയോട് ചേർന്ന് നിന്ന് ഇടവകയ്ക്കുവേണ്ടി നിങ്ങൾ ചെയ്ത ഈ ശുശ്രൂഷ ദൈവസന്നിധിയിൽ വലിയ മഹത്വമുള്ളതാണെന്ന്, സീറോ മലബാർ ക്യാറ്റിക്കിസം ഡയറക്ടർ ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ ഓ എഫ് എം കപ്പുച്ചിൻ അഭിപ്രായപ്പെട്ടു.
യാത്രയയപ്പ് സമ്മേളനത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൻ്റെയും കുടുംബജീവിതത്തിൻ്റെയും, തിരക്കുകൾക്കിടയിൽ കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകാൻ കാണിച്ച സന്മനസിന് അദ്ദേഹം നന്ദി പറയുകയും, മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പ്രാർത്ഥനാശംസകളും അദ്ദേഹം നേർന്നു.
അബ്ബാസിയ സെൻ്റ് ഡാനിയേൽ കംബോണി ഇടവക വിശ്വാസ പരിശീലനത്തിൻ്റെ ഹെഡ്മാസ്റ്റർ ജോബി തോമസ് മറ്റത്തിൽ, അസിസ്റ്റൻ്റ് ഹെഡ്മാസ്റ്റർ തോമസ് വർഗ്ഗീസ്, യാത്രയക്കപ്പെടുന്ന അദ്ധ്യാപകർ എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ സഭയുടെ സിനഡൽ കമ്മീഷൻ ഫോർ ക്യാറ്റിക്കിസിസിൻ്റെ സിലബസനുസരിച്ചുള്ള "രക്ഷകൻ്റെ പാതയിൽ " എന്ന സീരിസിലെ പുസ്തകങ്ങളാണ് ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ ഇവിടെ പാഠ്യവിഷയമാക്കിയിരിക്കുന്നത്. ഇടവക വികാരിയും, വികാരിയാത്തിലെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരിയുമായ ഫാ.ജോണി ലോനീസ് മഴുവഞ്ചേരി ഓ എഫ്.എം. കപ്പുച്ചിൻ, സീറോ മലബാർ ക്യാറ്റിക്കിസം ഡയറക്ടർ ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ ഓ എഫ് എം കപ്പൂച്ചിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകയിൽ വിശ്വാസ പരിശീലനം നടക്കുന്നത്.
മൂവായിരത്തിന് മുകളിൽ കുട്ടികളും, നൂറോളം അദ്ധ്യാപകരുമടങ്ങുന്ന കൂട്ടായ്മയാണ്, അബ്ബാസിയായിലെ സീറോ മലബാർ വിശ്വാസ പരിശീലന കേന്ദ്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.