പെട്രോള്‍, ഡീസല്‍ വിലയ്‌ക്കൊപ്പം മണ്ണെണ്ണ വിലയും കൂടും; വര്‍ധിക്കുന്നത് 22 രൂപ

പെട്രോള്‍, ഡീസല്‍ വിലയ്‌ക്കൊപ്പം മണ്ണെണ്ണ വിലയും കൂടും; വര്‍ധിക്കുന്നത് 22 രൂപ

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയുടെ വിലയും കൂടും. ലിറ്ററിന് 22 രൂപയാണ് വര്‍ധിക്കുക. മണ്ണെണ്ണ ലിറ്ററിന് 81 രൂപയാകും. നിലവില്‍ 59 രൂപയാണ് മണ്ണെണ്ണയുടെ വില.

എണ്ണ കമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കു കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മണ്ണെണ്ണ വില ലിറ്ററിന് എട്ട് രൂപ കൂട്ടിയിരുന്നു. എന്നാല്‍ സംസ്ഥാനം നേരത്തെ മണ്ണെണ്ണ സ്റ്റോക്ക് ചെയ്തിരുന്നതിനാല്‍ വര്‍ധിച്ച വില ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് മണ്ണെണ്ണയുടെ വില ഇരട്ടിയായി കൂട്ടിയത്.

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്. 40 ശതമാനം വിഹിതമാണ് വെട്ടിക്കുറച്ചത്. 2021-2022 ല്‍ 6480 കിലോ ലിറ്ററായിരുന്നു സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം. ഇത് 3888 കിലോ ലിറ്ററായി കുറച്ചു.

2025 ഓടെ മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും സൂചിപ്പിക്കുന്നതെന്ന് മണ്ണെണ്ണ വ്യാപാരികള്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.