സമൂഹമാധ്യമങ്ങള്‍ പരിചിതമില്ലാത്തവര്‍ വിരളമാണ്. പ്രായഭേദമന്യേ പലരും സോഷ്യല്‍മീഡിയ ഉപഭോക്താക്കളുമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ഒരു വിരല്‍ത്തുമ്പിന് അരികെ നമുക്ക് ലഭ്യമാകാറുണ്ട് ഇക്കാലത്ത്. ഇതുതന്നെയാണ് സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യത വര്‍ധിപ്പിച്ചതും.
രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളും പക്ഷികളുമൊക്കെ രസക്കാഴ്ചയിലൂടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു പക്ഷിയാണ്.
കുട്ടിക്കാലം മുതല്‍ക്കേ നാം കേള്‍ക്കാറുള്ള ഒന്നാണ് ബുദ്ധിമാനായ കാക്കയുടെ കഥ. അതായത് ദാഹിച്ച വലഞ്ഞപ്പോള്‍ ഭരണിയില്‍ കല്ലിട്ട് വെള്ളം കുടിച്ച കാക്കയുടെ കഥ. കഥകളില്‍ അല്ലാതെ ആ കാക്കയെ ആരം നേരിട്ട് കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ ബുദ്ധിമാനായ കാക്കയെ ഓര്‍മ്മപ്പെടുത്തുന്ന മറ്റൊരു പക്ഷിയാണ് ഈ വീഡിയോയില്‍. തറയില്‍ ഇരിക്കുന്ന കുപ്പിയില്‍ കല്ല് കൊത്തി കൊണ്ടുവന്ന് ഇടുകയാണ പക്ഷി. ഓരോ കല്ലും ഇടുമ്പോള്‍ വെള്ളം അല്‍പം ഉയര്‍ന്നു വരുന്നുണ്ട് കുപ്പിയില്‍. ആ സമയത്ത് പക്ഷി വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം.
ലക്ഷക്കണക്കിന് ആളുകള്‍ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. പക്ഷിയുടെ ബുദ്ധിയെ പ്രശംസിക്കുന്നവരും ഏറെയാണ്. ഞാന്‍ പിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓറിയന്റല്‍ മാഗ്‌പൈ റോബിന്‍ എന്ന പക്ഷിയെയാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് പൊതുവെ ഈ പക്ഷിയെ വളരെ കൂടുതലായി കാണപ്പെടാറുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.