ജനങ്ങള്‍ സഹകരിക്കുന്നില്ല; എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തി

 ജനങ്ങള്‍ സഹകരിക്കുന്നില്ല; എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തി

കൊച്ചി: സില്‍വര്‍ ലൈന്റെ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തിവച്ചു. എറണാകുളം, ആലപുഴ, പത്തനംതിട്ട ജില്ലകളില്‍ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് തീരുമാനം. ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ജനങ്ങളുടെ നിസഹരണം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടു പോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് പറയുന്നു. പദ്ധതി മേഖലയിലെ താമസക്കാരില്‍ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങള്‍ തേടും.

ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ നിലവില്‍ പഠനം അപ്രായോഗികമാണ്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കളക്ടര്‍ മുഖേന സര്‍ക്കാരിനെ അറിയിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.