ലക്‌നൗ: നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും ഭരണത്തിലേറാന്‍ സാധിക്കാതിരുന്നതോടെ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിന്റെ സഹോദരനും എസ്പിയിലെ രണ്ടാമനുമായ ശിവ്പാല്‍ സിംഗ് യാദവ് ബിജെപിയില്‍ ചേക്കേറിയേക്കുമെന്നാണ് വിവരം. എസ്പി പ്രസിഡന്റും മരുമകനുമായ അഖിലേഷ് യാദവുമായുള്ള അഭിപ്രായ ഭിന്നതകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
അഖിലേഷ് യാദവ് ഡല്‍ഹിയില്‍ പിതാവ് മുലായവുമായി ചര്‍ച്ച നടത്തി. അഖിലേഷുമായി പിണങ്ങി 2018 ല്‍ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ച ശിവ്പാല്‍ സിംഗ് യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി ചിഹ്നത്തിലാണ് മത്സരിച്ചത്.
ശിവ്പാല്‍ സിംഗ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്പി എംഎല്‍എ ആയിരുന്നിട്ടും തലസ്ഥാനത്ത് പാര്‍ട്ടി എംഎല്‍എമാരുടെ അവലോകന യോഗത്തിലേക്ക് ശിവ്പാലിനെ ക്ഷണിക്കാത്തത് അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. വന്ന വഴി മറക്കുന്നവനാണ് അഖിലേഷെന്ന് ശിവ്പാല്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
ശിവ്പാല്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എസ്പിക്ക് അതു വലിയ തിരിച്ചടിയാകും. യാദവ വിഭാഗമാണ് എസ്പിയുടെ വോട്ട് ബാങ്ക്. ശിവ്പാല്‍ വഴി ബിജെപിക്ക് യാദവ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധിക്കും. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.