വനിതാ ഏകദിന ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക്

വനിതാ ഏകദിന ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക്

ക്രൈസ്റ്റ് ചര്‍ച്ച്: ഇംഗ്ലണ്ടിനെ 71 റണ്‍സിന് കീഴടക്കി ഓസ്‌ട്രേലിയ ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനലില്‍ നാറ്റ് സ്‌കീവറിന്റെ (148) ഒറ്റയാന്‍ പോരാട്ടത്തെ അതിജീവിച്ചാണ് കങ്കാരുക്കള്‍ കപ്പുയര്‍ത്തിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ 356-5, ഇംഗ്ലണ്ട് 285.

വന്‍ ലക്ഷ്യം മുന്നിലുണ്ടായിട്ടും നല്ല രീതിയില്‍ തന്നെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. പക്ഷേ കീവറിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നത് അവരുടെ പ്രതീക്ഷകളെ തച്ചുടച്ചു. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എടുത്തു. വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഓപ്പണ്‍ ചെയ്ത ബാറ്റര്‍ അലീസ ഹീലിയുടെ സെഞ്ചുറിയുടെ മികവിലാണ് ഓസ്‌ട്രേലിയ ഇത്ര വലിയ സ്‌കോറില്‍ എത്തിയത്. 138 പന്തില്‍ 170 റണ്‍സാണ് ഹീലി എടുത്തത്. 26 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നു ഈ ഇന്നിങ്‌സില്‍.

ലോകകപ്പ് ഫൈനലില്‍ ഒരു ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഈ ഇന്നിങ്‌സോടെ ഹീലി സ്വന്തമാക്കി. 68 റണ്‍സ് എടുത്ത റാചല്‍ ഹൈനസ്, 62 റണ്‍സ് എടുത്ത ബെത് മൂണി എന്നിവരും ഓസ്‌ട്രേലിയക്കായി മികച്ച ബാറ്റിങ് നടത്തി. ഇംഗ്ലണ്ടിനായി അന്യാ ശ്രുബ്‌സോള്‍ 3 വിക്കറ്റ് വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.