ചലച്ചിത്ര നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

ചലച്ചിത്ര നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

ആലപ്പുഴ: പ്രശസ്‌ത ചലച്ചിത്ര നാടക നടന്‍ കൈനകരി തങ്കരാജ് (76) അന്തരിച്ചു. കൊല്ലം കേരളപുരത്തെ വസതിയില്‍ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നാടക നടനും ഭാഗവതരുമായ നാരായൺ കുട്ടിയുടെയും ജാനകിയമ്മയുടെയും മകനായി 1946 ഒക്ടോബർ 18 ജനിച്ചു 13–ാം വയസിൽ തങ്കരാജ് ആദ്യമായി അഭിനയത്തിനു തട്ടേക്കയറി. കെഎസ്‌ആര്‍ടിസിയിലും കയര്‍ബോര്‍ഡിലുമുള‌ള ജോലി ഉപേക്ഷിച്ചാണ് അഭിനയ ജീവിതത്തിലേക്ക് മുഴുവനായി രംഗപ്രവേശനം ചെയ്തത് .

സംസ്ഥാന പുരസ്‌കാരം നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ അടക്കം അടുത്തകാലത്തിറങ്ങിയ വിവിധ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്‌ത അദ്ദേഹം പതിനായിരത്തോളം വേദിയില്‍ തിളങ്ങിയ മികച്ച നാടക നടനാണ്. കെപിഎസി ഉള്‍പെടെ ഒട്ടേറെ നാടകസമിതികളില്‍  പ്രവര്‍ത്തിച്ചു. 

പ്രേംനസീര്‍ നായകനായ ആനപാച്ചന്‍ ആണ് ആദ്യ ചലച്ചിത്രം. അടുത്തകാലത്തിറങ്ങിയ ലൂസിഫര്‍, ഹോം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്. രണ്ട് തവണ മികച്ച നാടക നടനുള‌ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.