പിന്‍ഭാഗം താഴ്ത്താതെ കുതിരാന്‍ തുരങ്കത്തിലൂടെ വീണ്ടും ടിപ്പര്‍ ഓടി; ലക്ഷങ്ങളുടെ നാശനഷ്ടം

പിന്‍ഭാഗം താഴ്ത്താതെ കുതിരാന്‍ തുരങ്കത്തിലൂടെ വീണ്ടും ടിപ്പര്‍ ഓടി; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ പിന്‍ഭാഗം താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. ഗതാഗതത്തിനായി തുറന്നു കൊടുത്ത രണ്ടാം തുരങ്കത്തിലാണ് സംഭവം. എക്സ്ഹോസ്റ്റ് ഫാനുകളിലേക്കും ലൈറ്റുകളിലേക്കുമുള്ള ഇലക്ട്രിക് കേബിളുകളാണ് തകര്‍ന്നത്.

കൃത്യമായ നാശനഷ്ടം അധികൃതര്‍ കണക്കാക്കി വരുന്നേയുള്ളൂ. ഈയടുത്ത് ഒന്നാം തുരങ്കത്തിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് ടിപ്പറിന്റെ ബക്കറ്റ് ഉയര്‍ത്തി ഓടിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. അന്ന് തകര്‍ന്ന ലൈറ്റുകളും മറ്റും ഇപ്പോഴും പുനഃസ്ഥാപിച്ച് വരുന്നേയുള്ളൂ.

നിര്‍മ്മാണ കമ്പനിയുടെ ടിപ്പറാണ് ഇടിച്ചത്. അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. ജനുവരിയില്‍ ടിപ്പറിടിച്ച് നശിച്ച സിസിടിവി ക്യാമറകളും ലൈറ്റുകളും ഒരു മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. തുരങ്കത്തിന്റെ പ്രവേശകവാടത്തിനോട് ചേര്‍ന്നുളള ഭാഗത്ത് ക്യാമറകളില്ലാത്തത് വലിയ സുരക്ഷ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.