കൊച്ചി: കേരള പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്്സ് റിസര്‍വ് ടീമിന് കളിക്കാനാവില്ല. ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്സി, ലിഫയെ 2-1ന് തോല്‍പിച്ചതോടെ ബ്ലാസ്റ്റേഴ്സ് കെപിഎലില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ സ്റ്റെവിന്റെ ഇരട്ടഗോളുകളാണ് കോവളത്തിന് തുണയായത്. 10, 17 മിനിറ്റുകളിലായിരുന്നു ഗോള്‍. സ്റ്റെവിന്‍ കളിയിലെ താരമായി. 55ാം മിനിറ്റില്‍ ബെസ്‌കിന്‍ ആണ് ലിഫയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് കോവളം എഫ്സിക്ക് 10 പോയിന്റായി. ഒരു മത്സരം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിന് അവസാന മത്സരം ജയിച്ചാലും പോയിന്റ് ടേബിളില്‍ മാറ്റമുണ്ടാവില്ല. രണ്ടു മത്സരങ്ങള്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് 7 കളികള്‍ തോറ്റിരുന്നു. രണ്ടു മത്സരങ്ങള്‍ ബാക്കിയുള്ള ലിഫക്ക് നാലു പോയിന്റ് മാത്രമാണുള്ളതെങ്കിലും കോര്‍പറേറ്റ് എന്‍ട്രി ആയതിനാല്‍ രണ്ടു വര്‍ഷം തരംതാഴ്ത്തല്‍ ഭീഷണിയില്ല.
എട്ടു മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുള്ള എം.എ ഫുട്ബോള്‍ അക്കാദമിയും ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. തരംതാഴ്ത്തപ്പെട്ട ടീമുകള്‍ക്ക് യോഗ്യതാറൗണ്ടില്‍ മത്സരിച്ച് വീണ്ടും ലീഗിലെത്താന്‍ അവസരമുണ്ടാവും. ജില്ലാ സൂപ്പര്‍ ഡിവിഷന്‍ വിജയികളായ 14 ടീമുകള്‍ക്കൊപ്പമായിരിക്കും യോഗ്യതറൗണ്ട്. ഫൈനലിലെത്തുന്ന രണ്ടു ടീമുകള്‍ കെപിഎലിന് യോഗ്യത നേടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.