മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി തുടരുന്നു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ചെന്നൈ അവസാന സ്ഥാനത്തായി. പഞ്ചാബ് കിംഗ്‌സാണ് ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്. 54 റണ്‍സിനായിരുന്നു തോല്‍വി. സ്‌കോര്‍ പഞ്ചാബ്: 180-8, ചെന്നൈ: 126.
32 പന്തില്‍ 62 റണ്‍സെടുത്ത പഞ്ചാബിന്റെ ലിയാം ലിവിംഗ്സ്റ്റണ്‍ ആണ് കളിയിലെ താരം. വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈയ്ക്ക് ദയനീയ തുടക്കമാണ് ലഭിച്ചത്. 36 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ചെന്നൈയെ വന്‍ തോല്‍വിയില്‍ നിന്ന് കരകയറ്റിയത് ശിവം ദുബെയുടെ (57) ബാറ്റിംഗായിരുന്നു.
പഞ്ചാബ് ഇന്നിംഗ്‌സില്‍ ലിവിംഗ്സ്റ്റണിനൊപ്പം ശിഖര്‍ ധവാന്‍(33), ജിതേഷ് ശര്‍മ്മ (26) എന്നിവരുടെ പ്രകടനം ആണ് അവര്‍ക്ക് തുണയായത്. ചെന്നൈയ്ക്ക് വേണ്ടി ഡ്വെയിന്‍ പ്രിട്ടോറിയസും ക്രിസ് ജോര്‍ദാനും രണ്ട് വീതം വിക്കറ്റ് നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.