'കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കാനാകുന്നില്ലെങ്കില്‍ പുറത്തു പോകണം': കെ.വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉണ്ണിത്താന്‍

'കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കാനാകുന്നില്ലെങ്കില്‍ പുറത്തു പോകണം': കെ.വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉണ്ണിത്താന്‍

തിരുവനന്തപുരം: ജീവിതത്തില്‍ നേടാവുന്നതെല്ലാം പാര്‍ട്ടിയുടെ ലേബലില്‍ സ്വന്തമാക്കിയ കെ.വി തോമസിന് കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പുറത്തുപോകണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന സിപിഎമ്മിന്റെ പരിപാടിയില്‍ പോകണമെന്ന വാശി കെ.വി തോമസിന് എന്തിനാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

അസ്വസ്ഥത വരുമ്പോള്‍ അദ്ദേഹം സീതാറാം യെച്ചൂരിയെ കാണാനും പാര്‍ട്ടി ഓഫീസിലും പോകും. ഇപ്പോള്‍ ശരീരം കോണ്‍ഗ്രസിലും മനസ്സ് മറ്റു പലയിടുത്തുമായിട്ടാണ് വ്യാപരിക്കുന്നത്. ഒന്നുകില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കണം. അല്ലെങ്കില്‍ അദ്ദേഹം തീരുമാനം പുറത്തു പറഞ്ഞ് അനില്‍ കുമാറിനെ പോലെയുള്ള ഒരു സ്റ്റാന്‍ഡ് എടുക്കണം. ഇതില്‍ ഏതെങ്കിലും ഒന്ന് ആകാനേ സാധിക്കൂ എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.വി തോമസിനെതിരെ രംഗത്തു വന്നു. കോണ്‍ഗ്രസില്‍ അംഗമായ ഏതൊരു വ്യക്തിയും പാര്‍ട്ടിയുടെ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥനാണ്. കേരളത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.